Jeremiah 13:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അവരോടു പറയുക; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോള്‍ അവര്‍ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്നു അവർ നിന്നോടു ചോദിക്കും.
Malayalam 1992 MBSI
അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയില്‍ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും” എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്ന് ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്ന് അവർ നിന്നോടു ചോദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു നീ അവരോടു പറയേണ്ടത്: എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ അറിയുന്നില്ലയോ എന്ന് അവര്‍ നിന്നോടു ചോദിക്കും.
Malayalam Bible POC-ML 2013
നീ അവരോടു പറയണം, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാ ഭരണികളിലും വീഞ്ഞു നിറയ്‌ക്കും. അവര്‍ നിന്നോടു ചോദിക്കും - എല്ലാ ഭരണികളിലും വീഞ്ഞു നിറയ്‌ക്കുമെന്നു ഞങ്ങള്‍ക്കു നന്നായി അറിയാവുന്നതല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനാൽ, ഈ വചനം നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടും.’ അപ്പോൾ അവർ നിന്നോട്, ‘എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കും.