Jeremiah 13:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പര്‍വതങ്ങളില്‍ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു മഹത്ത്വം നല്‌കുവിന്‍; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കുമ്പോള്‍ തന്നെ അവിടുന്ന് അതിനെ മരണത്തിന്‍റെ കരിനിഴലും കൂരിരുട്ടുമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
Malayalam 1992 MBSI
അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളില്‍ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേല്‍ പകരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപര്‍വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബഹുമാനം കൊടുപ്പിന്‍; അല്ലെങ്കിൽ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അന്‌ധകാരം വരുത്തുന്നതിനുമുന്‍പ്‌, നിങ്ങളുടെ കാല്‍പാദങ്ങള്‍ ഇരുള്‍നിറഞ്ഞമലകളില്‍ ഇടറുന്നതിനുമുന്‍പ്‌, നിങ്ങളുടെദൈവമായ കര്‍ത്താവിനു മഹത്ത്വം നല്‍കുവിന്‍. അല്ലെങ്കില്‍ നിങ്ങള്‍ വെളിച്ചം തേടുമ്പോള്‍ മരണത്തിന്‍െറ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ, അന്ധകാരം വരുത്തുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക. നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു, എന്നാൽ അവിടന്നതു ഘോരാന്ധകാരമായും കൂരിരുളായും മാറ്റും.