Jeremiah 13:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്‍റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവര്‍ നിന്‍റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യബഹുത്വംനിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.
Malayalam 1992 MBSI
ജാതികളുടെ മിത്ഥ്യാമൂര്‍ത്തികളില്‍ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നലക്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഇങ്ങനെ എനിക്കു ഭവിക്കുവാൻ സംഗതി എന്ത്’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യങ്ങളുടെ പെരുപ്പം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ എനിക്കു ഭവിപ്പാന്‍ സംഗതി എന്ത് എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്‍റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്‍റെ കുതികാലിന് അപമാനം വന്നും ഇരിക്കുന്നു.
Malayalam Bible POC-ML 2013
എനിക്ക് എന്തുകൊണ്ട് ഇങ്ങനെവന്നു എന്ന് നീ ആത്‌മഗതം ചെയ്യുന്നുണ്ടാവാം. നിന്‍െറ തിന്‍മകളുടെ ആധിക്യം നിമിത്തമാണ് അവര്‍ വസ്‌ത്രമുരിഞ്ഞു നിന്നെ ബലാല്‍ക്കാരം ചെയ്‌തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?” എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ, നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ വസ്ത്രം ചീന്തപ്പെടുകയും നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു.