Jeremiah 13:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വളരെ ദിവസങ്ങള്‍ക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാന്‍ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.
Malayalam 1992 MBSI
കാട്ടുകഴുത മൊട്ടക്കുന്നിന്മേല്‍ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങള്‍ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏറിയനാള്‍ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാന്‍ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്‍ക എന്നരുളിച്ചെയ്തു.
Malayalam Bible POC-ML 2013
അനേക ദിവസങ്ങള്‍ക്കുശേഷം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: നീയൂഫ്രട്ടീസ്‌ തീരത്തുചെന്ന്‌ എന്‍െറ കല്‍പനപ്രകാരം ഒളിച്ചുവച്ചിരിക്കുന്ന അരക്ക ച്ചഅവിടെനിന്ന്‌ എടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു.