Jeremiah 14:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ജനത്തെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവര്‍ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവര്‍ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങള്‍ നിമിത്തം അവിടുന്ന് ഇപ്പോള്‍ അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‌കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഇങ്ങനെ ഉഴന്നു നടപ്പാൻ ഇഷ്ടപ്പെട്ടു, കാൽ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരിൽ പ്രസാദമില്ല; അവൻ ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്തു അവരുടെ പാപങ്ങളെ സന്ദർശിക്കും.
Malayalam 1992 MBSI
എന്റെ അമ്മേ, സര്‍വ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാന്‍ പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാല് അടക്കിവച്ചതുമില്ല” എന്ന് യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്ത് അവരുടെ പാപങ്ങളെ സന്ദർശിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു. കാൽ അടക്കിവച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവന്‍ ഇപ്പോള്‍തന്നെ അവരുടെ അകൃത്യത്തെ ഓര്‍ത്ത് അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.
Malayalam Bible POC-ML 2013
ഈ ജനത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഇതുപോലെ അലയാനാണ് ഇഷ്‌ടപ്പെട്ടത്; കാലുകളെ അവര്‍ നിയന്ത്രിച്ചില്ല. അതുകൊണ്ട് അവര്‍ കര്‍ത്താവിനു സ്വീകാര്യരല്ല. ഇപ്പോള്‍ അവിടുന്ന് അവരുടെ തിന്‍മകള്‍ ഓര്‍ക്കുകയും പാപങ്ങളെപ്രതി അവരെ ശിക്‌ഷിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ തന്റെ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഈ വിധം അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടു; തങ്ങളുടെ കാലുകളെ അവർ അടക്കിവെച്ചില്ല. അതിനാൽ യഹോവ അവരെ അംഗീകരിക്കുകയില്ല; അവിടന്ന് ഇപ്പോൾ അവരുടെ ദുഷ്ടത ഓർക്കുകയും അവരുടെ പാപങ്ങൾ ശിക്ഷിക്കുകയും ചെയ്യും.”