Jeremiah 14:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ആരോടു പ്രവചിച്ചുവോ അവര്‍ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്‍റെ വീഥികളില്‍ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാന്‍ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കര്‍മങ്ങള്‍ അവരുടെ മേല്‍ത്തന്നെ ഞാന്‍ ചൊരിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
Malayalam 1992 MBSI
ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
Malayalam Bible POC-ML 2013
അവരുടെ പ്രവചനം കേട്ട ജനം പട്ടിണിക്കും വാളിനും ഇരയായി ജറുസലെം തെരുവുകളില്‍ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ ഭാര്യമാരെയോ പുത്രന്‍മാരെയോ പുത്രിമാരെയോ സംസ്‌കരിക്കാന്‍ ആരും കാണുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.