Jeremiah 14:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ നാമത്തെ ഓര്‍ത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓര്‍ക്കണമേ; അതു ലംഘിക്കരുതേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓർക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
Malayalam 1992 MBSI
ഞാന്‍ നിന്നെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യില്‍നിന്നു വീണ്ടുകൊള്ളുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങയുടെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതിനു ഭംഗം വരുത്തരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്‍റെ മഹത്ത്വമുള്ള സിംഹാസനത്തിനു ഹീനത വരുത്തരുതേ; ഓര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്‍റെ നിയമത്തിനു ഭംഗം വരുത്തരുതേ.
Malayalam Bible POC-ML 2013
അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്വത്തിന്‍െറ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്‌മരിക്കണമേ; അതു ലംഘിക്കരുതേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ തേജസ്സുള്ള സിംഹാസനത്തെ അപമാനിക്കരുതേ. ഞങ്ങളോടുള്ള അവിടത്തെ ഉടമ്പടി ഓർക്കണമേ, അതു ലംഘിക്കരുതേ.