Jeremiah 14:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ പ്രഭുക്കന്മാര്‍ ജലത്തിനുവേണ്ടി സേവകരെ അയയ്‍ക്കുന്നു; അവര്‍ കിണറ്റുകരയില്‍ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
Malayalam 1992 MBSI
കൊന്നുകളവാന്‍ വാളും പറിച്ചുകീറുവാന്‍ നായ്ക്കളും തിന്നു മുടിപ്പാന്‍ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാന്‍ അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തു ചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിന് അയയ്ക്കുന്നു; അവര്‍ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുംപാത്രങ്ങളോടെ മടങ്ങിവരുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
Malayalam Bible POC-ML 2013
അവളുടെ പ്രഭുക്കന്‍മാര്‍ വെള്ളത്തിനു സേവകരെ പറഞ്ഞുവിടുന്നു. അവര്‍ കിണറ്റുകരയിലെത്തുന്നു. വെള്ളം കിട്ടാതെ ഒഴിഞ്ഞപാത്രങ്ങളുമായി തിരിച്ചുപോകുന്നു. ലജ്‌ജയും വിസ്‌മയവും നിമിത്തം അവര്‍ തങ്ങളുടെ തല മൂടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ പ്രഭുക്കന്മാർ തങ്ങളുടെ സേവകരെ വെള്ളത്തിനായി പറഞ്ഞയയ്ക്കുന്നു; അവർ ജലസംഭരണിയിങ്കലേക്കുപോയി എന്നാൽ വെള്ളം കാണാതെ, ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങിപ്പോകുന്നു; നിരാശരും ലജ്ജിതരുമായി അവർ തങ്ങളുടെ തലമൂടുന്നു.