Jeremiah 15:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, ഞാന്‍ എന്‍റെ ശത്രുക്കളുടെ നന്മയ്‍ക്കുവേണ്ടി അപേക്ഷിക്കുകയോ അവര്‍ക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോള്‍ അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കില്‍ അവര്‍ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
Malayalam 1992 MBSI
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അരുളിച്ചെയ്തത്: ഞാന്‍ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനര്‍ഥകാലത്തും കഷ്ടകാലത്തും ഞാന്‍ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
Malayalam Bible POC-ML 2013
കര്‍ത്താവേ, അവരുടെ നന്‍മയ്‌ക്കുവേണ്ടി ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുകയോ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും കാലത്ത്‌ ഞാന്‍ എന്‍െറ ശത്രുക്കള്‍ക്കുവേണ്ടിയാചിക്കുകയോ ചെയ്‌തിട്ടില്ലെങ്കില്‍ ഇപ്രകാരം സംഭവിച്ചുകൊള്ളട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അരുളിച്ചെയ്തു: “തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും; ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത് നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.