Jeremiah 15:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും; എന്‍റെ കോപത്തില്‍ ഒരിക്കലും കെടാത്ത തീ ഞാന്‍ കത്തിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
Malayalam 1992 MBSI
ആകയാല്‍, യിസ്രാഘയേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അത് നിങ്ങളുടെമേൽ കത്തും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്‍റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
Malayalam Bible POC-ML 2013
നിങ്ങള്‍ക്ക്‌ അപരിചിതമായ ഒരു ദേശത്തേക്ക്‌ ശത്രുക്കള്‍ക്ക്‌ അടിമകളായി നിങ്ങളെ ഞാന്‍ അയയ്‌ക്കും. എന്തെന്നാല്‍, നിങ്ങളെ ദഹിപ്പിക്കാന്‍ എന്‍െറ കോപാഗ്‌നി കത്തിപ്പടരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കൾക്ക് അടിമയാക്കും; കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു, അതു നിനക്കെതിരേ ജ്വലിക്കും.”