Jeremiah 15:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാല്‍ ഞാന്‍ നിന്നെ പുനഃസ്ഥാപിക്കും; നീ എന്‍റെ സന്നിധിയില്‍ നില്‌ക്കും; വിലകെട്ട കാര്യങ്ങള്‍ പറയാതെ ഉത്തമകാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍റെ പ്രവാചകനാകും. അവര്‍ നിങ്കലേക്കു വരും; നീ അവരുടെ അടുക്കല്‍ പോകരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
Malayalam 1992 MBSI
എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളില്‍നിന്നു നിന്റെ അടുക്കല്‍ വന്നുഞങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായ വെറും ഭോഷകു അത്രേ; അവയില്‍ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാന്‍ നിന്നെ എന്റെ മുമ്പാകെ നില്പാന്‍ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവര്‍ നിന്‍റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍െറ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവുപോലെയാകും. അവര്‍ നിന്‍െറ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി, ഞാൻ നിന്നെ പുനരുദ്ധരിക്കും; വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ, നീ എന്റെ വക്താവായിത്തീരും. ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ, എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.