Jeremiah 15:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞങ്ങള്‍ എങ്ങോട്ടു പോകും” എന്നവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്കും വാളിനുള്ളവര്‍ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവര്‍ അടിമത്തത്തിലേക്കും പോകട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
Malayalam 1992 MBSI
ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഞങ്ങൾ എവിടേയ്ക്കു പോകണം’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ എവിടേക്കു പോകേണ്ടൂ എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവര്‍ മരണത്തിനും വാളിനുള്ളവര്‍ വാളിനും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിനും പ്രവാസത്തിനുള്ളവര്‍ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
Malayalam Bible POC-ML 2013
എങ്ങോട്ടാണു പോവുക എന്ന്‌ അവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്ക്‌; വാളിനുള്ളവര്‍ വാള്‍ത്തലയിലേക്ക്‌; പട്ടിണിക്കുള്ള വര്‍ പട്ടിണിയിലേക്ക്‌; അടിമത്തത്തിനുള്ള വര്‍ അടിമത്തത്തിലേക്ക്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം: “ ‘മരണത്തിനുള്ളവർ മരണത്തിനും; വാളിനുള്ളവർ വാളിനും; ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും; പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’