Jeremiah 15:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നും? ആരു നിന്നെ സമാശ്വസിപ്പിക്കും? നിന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ആരുതിരിഞ്ഞുനില്‌ക്കും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ദുഃഖഭവനത്തില്‍ ചെല്ലരുതു; വിലപിപ്പാന്‍ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന്‍ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തില്‍നിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആര് നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിക്കുവാൻ ആര് കയറിവരും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നുന്നു? ആര്‍ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാന്‍ ആര്‍ കയറിവരും?
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെം, ആരു നിന്നോടു കരുണ കാണിക്കും? ആരു നിന്‍െറ മേല്‍ സഹതാപം പ്രകടിപ്പിക്കും? നിന്‍െറ ക്‌ഷേമം അന്വേഷിക്കാന്‍ ആരുനില്‍ക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും? ആര് നിന്നെയോർത്തു വിലപിക്കും? നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?