Jeremiah 16:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ജനത്തോടു ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോള്‍ അവര്‍ നിന്നോടു ചോദിക്കും. “ഞങ്ങള്‍ക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സര്‍വേശ്വരന്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങള്‍ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഞങ്ങള്‍ എന്തു പാപം ചെയ്തു?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും
Malayalam 1992 MBSI
യഹോവയായ ഞാന്‍ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്ന് അവർ നിന്നോടു ചോദിക്കുമ്പോഴും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കു വിരോധമായി ഈ വലിയ അനര്‍ഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങള്‍ ചെയ്ത പാപം എന്ത് എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ:
Malayalam Bible POC-ML 2013
ജനത്തോടു നീ ഇതു പറയുമ്പോള്‍ അവര്‍ ചോദിക്കും: എന്തിനാണു കര്‍ത്താവ് ഞങ്ങള്‍ക്കെതിരായി ഇത്ര വലിയ ദുരിതങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണു ഞങ്ങള്‍ ചെയ്‌ത തെറ്റ്? ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി എന്തു പാപമാണു ഞങ്ങള്‍ ചെയ്‌തത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’