Jeremiah 16:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ തിന്മ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും എന്നെ അനുസരിക്കാതെ തിന്മപ്രവൃത്തികളില്‍ നിങ്ങള്‍ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
Malayalam 1992 MBSI
ആദിമുതല്‍ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍ ഓരോരുത്തനും എന്റെ വാക്കു കേള്‍ക്കാതെ താന്താന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെതിനെക്കാള്‍ ചീത്തയാണ്. നിങ്ങള്‍ താന്താങ്ങളുടെ കഠിനഹൃദയത്തിന്‍െറ ദുഷ്‌ടമായ ഇംഗിതങ്ങളെ പിഞ്ചെല്ലുന്നു; എന്നെ അനുസരിക്കാന്‍ നിങ്ങള്‍ക്കു മനസ്‌സില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വാക്കുകൾ അനുസരിക്കാതെ നിങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു ജീവിക്കുന്നു.