Jeremiah 16:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനത്തെ മോചിപ്പിച്ചുകൊണ്ടു വന്ന സര്‍വേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യാതെ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
Malayalam 1992 MBSI
യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല്‍ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല്‍ ഞാന്‍ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ, ‘യിസ്രായേൽമക്കളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,
Malayalam Bible POC-ML 2013
ഈജിപ്‌തില്‍ നിന്ന്‌ ഇസ്രായേല്‍ജനതയെ കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്നുപറഞ്ഞ്‌ ആരും ശപഥം ചെയ്യാത്ത ദിനങ്ങള്‍ ഇതാ വരുന്നു - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനാൽ, ‘ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ, എന്ന് ഇനിയും പറയാതെ