Jeremiah 16:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരം ചെയ്യും; നിര്‍ജീവവിഗ്രഹങ്ങള്‍കൊണ്ട് അവര്‍ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകള്‍കൊണ്ട് എന്‍റെ അവകാശഭൂമി നിറച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാൽ, ഞാൻ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.
Malayalam 1992 MBSI
എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചു പോകരുതേ; അവര്‍ക്കും അനര്‍ത്ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്റെ അവകാശത്തെ മലിനവും മ്ളേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറപ്പുകളെക്കൊണ്ടു നിറച്ചിരിക്കയാൽ, ഞാന്‍ ഒന്നാമത് അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും.
Malayalam Bible POC-ML 2013
അവര്‍ നിര്‍ജീവ വിഗ്രഹങ്ങള്‍കൊണ്ട് എന്‍െറ ദേശം ദുഷിപ്പിച്ചു; തങ്ങളുടെ മ്ലേച്ഛ വസ്‌തുക്കള്‍കൊണ്ട് എന്‍െറ അവകാശഭൂമി നിറച്ചു. അതിനാല്‍ അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരംചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ എന്റെ ദേശം മലിനമാക്കുകയും അവർ തങ്ങളുടെ മലിനവിഗ്രഹങ്ങളുടെ ജീവനില്ലാത്ത രൂപങ്ങളാലും മ്ലേച്ഛവിഗ്രഹങ്ങളാലും എന്റെ അവകാശത്തെ നിറയ്ക്കുകയും ചെയ്തതിനാൽ, ഞാൻ അവരുടെ ദുഷ്ടതയ്ക്കും പാപത്തിനും ഇരട്ടി പകരംചെയ്യും.”