Jeremiah 16:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു ഞാന്‍ അവരെ ഒരു പാഠം പഠിപ്പിക്കും; എന്‍റെ ശക്തിയും എന്‍റെ കരുത്തും ഞാന്‍ അവര്‍ക്കു കാണിച്ചുകൊടുക്കും; ഞാന്‍ സര്‍വേശ്വരനെന്ന് അവര്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൂക്ഷിച്ചുകൊള്‍വിന്‍; ശബ്ബത്തുനാളില്‍ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളില്‍ കൂടി അകത്തു കൊണ്ടുവരരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ അറിയിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്‍റെ കൈയും എന്‍റെ ബലവും ഞാന്‍ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്‍റെ നാമം യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ ഞാന്‍ അവരെ പഠിപ്പിക്കും. എന്‍െറ ശക്‌തിയും ബലവും അവരെ ഞാന്‍ ബോധ്യപ്പെടുത്തും. അപ്പോള്‍ കര്‍ത്താവെന്നാണ്‌ എന്‍െറ നാമമെന്ന്‌ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനാൽ ഞാൻ അവരെ പഠിപ്പിക്കും— എന്റെ ഭുജവും എന്റെ ശക്തിയും ഈ പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും. എന്റെ നാമം യഹോവ എന്ന് അവർ അപ്പോൾ അറിയും.