Jeremiah 16:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമരുളാന്‍ ആരും അപ്പം മുറിച്ചു കൊടുക്കയില്ല; പിതാവിന്‍റെയോ മാതാവിന്‍റെയോ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്നവന് ആശ്വാസത്തിന്‍റെ പാനപാത്രം ആരും കൊടുക്കുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കൽ അവർക്കു അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്കു ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.
Malayalam 1992 MBSI
യഹോവയില്‍ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരിച്ചവനെക്കുറിച്ച് അവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവര്‍ക്ക് അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്ക് ആശ്വാസത്തിന്‍റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.
Malayalam Bible POC-ML 2013
മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന്‌ ആശ്വാസമേകാന്‍ ആരും അപ്പം മുറിച്ചുകൊടുക്കുകയില്ല; മാതാവിന്‍െറ യോ പിതാവിന്‍െറ യോ വേര്‍പാടില്‍ ദുഃഖിക്കുന്നവന്‌ ആരും ആശ്വാസത്തിന്‍െറ പാനപാത്രം നല്‍കുകയുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവരെ—സ്വന്തം മാതാവിനോ പിതാവിനോവേണ്ടി ആണെങ്കിൽപോലും—ആശ്വസിപ്പിക്കാനായി ആരും അവർക്ക് അപ്പം നുറുക്കി കൊടുക്കുകയില്ല, ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.