Jeremiah 17:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്‍റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
Malayalam 1992 MBSI
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യെഹൂദയുടെ പാപം നാരായംകൊണ്ടും വജ്രമുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദായുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
യൂദായുടെ പാപം നാരായംകൊണ്ട്‌ എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട്‌ അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു, അത് അവരുടെ ഹൃദയത്തിന്റെ പലകമേലും അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.