Jeremiah 17:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദിമുതല്‍ ഉന്നതത്തില്‍ സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദിമുതൽ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
Malayalam 1992 MBSI
അതിന്നു അവര്‍ഇതു വെറുതെ; ഞങ്ങള്‍ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള്‍ അനുസരിച്ചു നടക്കും; ഞങ്ങളില്‍ ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദിമുതൽ ഉന്നതമായി, മഹത്വമുള്ള സിംഹാസനമാകുന്നു ഞങ്ങളുടെ വിശുദ്ധമന്ദിരം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദിമുതൽ ഉന്നതമായി മഹത്ത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
Malayalam Bible POC-ML 2013
ആദിമുതലേ ഉന്നതത്തില്‍ സ്‌ഥാപിതമായ മഹത്ത്വത്തിന്‍െറ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്‌ധമന്‌ദിരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം, അതാണ് നമ്മുടെ അഭയസ്ഥാനം.