Jeremiah 17:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കു തിന്മ വരുത്താന്‍ ഞാന്‍ യാതൊന്നും അങ്ങയോട് അപേക്ഷിച്ചില്ല; അവര്‍ക്ക് ദുര്‍ദിനം വരാന്‍ ഞാന്‍ ആഗ്രഹിച്ചുമില്ല; ഞാന്‍ പറഞ്ഞതെല്ലാം അങ്ങ് അറിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനോ ഇടയനായി നിന്നെ സേവിപ്പാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
Malayalam 1992 MBSI
അവര്‍ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്‍കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാനോ ഒരു ഇടയനായി അങ്ങയെ സേവിക്കുവാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു അവിടുന്ന് അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചത് തിരുമുമ്പിൽ ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്‍റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
Malayalam Bible POC-ML 2013
തിന്‍മ വരുത്താന്‍ ഞാന്‍ അങ്ങയോടു നിര്‍ബന്‌ധിച്ചപേക്‌ഷിച്ചില്ലെന്നും ദുര്‍ദിനം ഞാന്‍ അഭിലഷിച്ചില്ലെന്നും അവിടുത്തേക്കറിയാമല്ലോ. എന്‍െറ നാവില്‍ നിന്നു പുറപ്പെട്ടതൊന്നും അങ്ങേക്ക് അജ്‌ഞാതമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല; നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു. എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു.