Jeremiah 18:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും എന്‍റെ ജനം എന്നെ മറന്നു വ്യാജദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നു; അവര്‍ അവരുടെ വഴികളില്‍, പുരാതനമായ പാതകളില്‍ത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവര്‍ നടക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
Malayalam 1992 MBSI
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ എന്റെ വചനങ്ങളെ കേള്‍ക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാന്‍ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനര്‍ത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങള്‍ക്കും വരുത്തും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ജനമോ, എന്നെ മറന്ന് മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നെ, അവർ അവരെ ഇടറിവീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനമോ എന്നെ മറന്നു മിഥ്യാമൂര്‍ത്തികള്‍ക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽത്തന്നെ, അവര്‍ അവരെ ഇടറിവീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
Malayalam Bible POC-ML 2013
എന്നിട്ടും എന്‍െറ ജനം എന്നെ മറന്നുകളഞ്ഞു. വ്യര്‍ഥതകള്‍ക്ക്‌ അവര്‍ ധൂപാര്‍ച്ചന നടത്തുന്നു. അവര്‍ തങ്ങളുടെ പുരാതനപാതകളില്‍ കാലിടറി വീണു; രാജവീഥിവിട്ട്‌ ഊടുവഴികളില്‍ അവര്‍ നടന്നു;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ടും എന്റെ ജനം എന്നെ മറന്നിരിക്കുന്നു; അവർ മിഥ്യാമൂർത്തികൾക്കു ധൂപംകാട്ടുന്നു. അവ അവരെ തങ്ങളുടെ വഴികളിൽനിന്നും പുരാതനമായ പാതകളിൽനിന്നും കാലിടറി വീഴുമാറാക്കി. അവർ അവരെ ഊടുവഴിയിലൂടെ പണിതിട്ടില്ലാത്ത പാതകളിലൂടെത്തന്നെ സഞ്ചരിക്കാൻ ഇടയാക്കി.