Jeremiah 18:20 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും എന്‍റെ ജീവനുവേണ്ടി അവര്‍ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരില്‍നിന്നും നീക്കാനുമായി അങ്ങയുടെ മുമ്പില്‍ ഞാന്‍ എങ്ങനെ നിന്നു എന്നത് ഓര്‍ക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നന്മെക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നതു ഓർക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ തിരുമുമ്പിൽ നിന്നത് ഓർക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവര്‍ എന്‍റെ പ്രാണഹാനിക്കായിട്ട് ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്‍റെ കോപം അവരെ വിട്ടുമാറേണ്ടതിനു ഞാന്‍ അവര്‍ക്കുവേണ്ടി നന്മ സംസാരിപ്പാന്‍ തിരുമുമ്പിൽ നിന്നത് ഓര്‍ക്കേണമേ.
Malayalam Bible POC-ML 2013
നന്‍മയ്‌ക്കു പ്രതിഫലം തിന്‍മയോ? അവര്‍ എന്‍െറ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതു പറയാനും അങ്ങയുടെ കോപം അവരില്‍നിന്ന്‌ അകറ്റാനും ഞാന്‍ അങ്ങയുടെ മുന്‍പില്‍ നിന്നത്‌ ഓര്‍ക്കണമേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നന്മയ്ക്കുപകരം ആരെങ്കിലും തിന്മ ചെയ്യുമോ? എന്നിട്ടും അവൻ എന്റെ പ്രാണനുവേണ്ടി ഒരു കുഴികുഴിച്ചിരിക്കുന്നു. ഞാൻ അവരുടെ നന്മയ്ക്കായി സംസാരിക്കുന്നതിനും അവരിൽനിന്ന് അങ്ങയുടെ ക്രോധം നീക്കിക്കളയുന്നതിനുമായി അങ്ങയുടെമുമ്പിൽ നിന്നത് ഓർക്കണമേ.