Jeremiah 18:22 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുന്നറിയിപ്പുകൂടാതെ, കവര്‍ച്ചക്കാരെ അവരുടെ നേരേ അയയ്‍ക്കുമ്പോള്‍ അവരുടെ ഭവനങ്ങളില്‍നിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചല്ലോ; എന്‍റെ കാലുകള്‍ക്കു കെണി വച്ചല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെമേൽ വരുത്തിയിട്ട് അവരുടെ വീടുകളിൽനിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്‍റെ കാലിനു കെണി മറച്ചു വച്ചിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
അങ്ങ്‌ മുന്നറിയിപ്പു കൂടാതെ അവരുടെമേല്‍ കവര്‍ച്ചക്കാരെ കൊണ്ടുവരണമേ; അവരുടെ വീടുകളില്‍നിന്ന്‌ ആര്‍ത്തനാദം ഉയരട്ടെ. എന്തെന്നാല്‍, എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചു; എന്‍െറ കാലുകള്‍ക്ക്‌ അവര്‍ കെണിവച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് വളരെപ്പെട്ടെന്നു കവർച്ചക്കാരെ അവരുടെനേരേ അയയ്ക്കുമ്പോൾ അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ, കാരണം അവർ എന്നെ വീഴ്ത്തുന്നതിന് കുഴികുഴിക്കുകയും എന്റെ കാലുകൾക്ക് കെണിയൊരുക്കുകയും ചെയ്തല്ലോ.