Jeremiah 18:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അല്ലയോ ഇസ്രായേല്‍ഗൃഹമേ, കുശവന്‍ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാന്‍ കഴികയില്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു; കുശവന്‍റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്‍റെ കൈയില്‍?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
Malayalam 1992 MBSI
അതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെന്‍ -ഹിന്നോം താഴ്വര എന്നും പേരുപറയാതെ കുലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്‍റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കൈയിൽ ഇരിക്കുന്നു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ കുശവന്‍െറ കൈയിലെ കളിമണ്ണുപോലെയാണ് എന്‍െറ കൈയില്‍ നിങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യാൻ കഴിയുകയില്ലേ?” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇസ്രായേലേ, കളിമണ്ണു കുശവന്റെ കൈയിലെന്നപോലെ നിങ്ങൾ എന്റെ കൈയിലിരിക്കുന്നു.