Jeremiah 19:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളില്‍ വച്ച് ആകാശശക്തികള്‍ക്കു ധൂപാര്‍പ്പണം നടത്തുകയും അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
Malayalam 1992 MBSI
യഹോവേക്കു പാട്ടുപാടുവിന്‍! യഹോവയെ സ്തുതിപ്പിന്‍! അവന്‍ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാരാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവര്‍ മേല്പുരകളിൽവച്ച് ആകാശത്തിലെ സര്‍വസൈന്യത്തിനും ധൂപം കാണിക്കയും അന്യദേവന്മാര്‍ക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളുംതന്നെ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
Malayalam Bible POC-ML 2013
ജറുസലെമിലെ ഭവനങ്ങളും യൂദാരാജാക്കന്‍മാരുടെ കൊട്ടാരങ്ങളും തോഫെത്‌പോലെ മലിനമാക്കപ്പെടും. ഈ ഭവനങ്ങളുടെ മേല്‍പ്പുരകളില്‍ ആകാശശക്‌തികള്‍ക്കു ധൂപാര്‍ച്ചനയും അന്യദേവന്‍മാര്‍ക്കു പാനീയബലിയും നടത്തിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”