Jeremiah 19:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേംനിവാസികളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍, ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തിയുള്ള സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനര്‍ഥം ഈ സ്ഥലത്തു ഞാന്‍ വരുത്താന്‍ പോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനർത്ഥം വരുത്തും.
Malayalam 1992 MBSI
പിറ്റെന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തില്‍നിന്നു വിട്ടപ്പോള്‍ യിരെമ്യാവു അവനോടു പറഞ്ഞതുയഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വ്വത്രഭീതി) എന്നത്രേ പേര്‍ വിളിച്ചിരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാക്കന്മാരും യെരൂശലേംനിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിന് ഒരനര്‍ഥം വരുത്തും.
Malayalam Bible POC-ML 2013
നീ പറയണം: യൂദാരാജാക്കന്‍മാരേ, ജറുസലെംനിവാസികളേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍. ഇസ്രായേലിന്‍െറ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ സ്‌ഥലത്ത് അനര്‍ഥം വര്‍ഷിക്കാന്‍ പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്‍െറയും ചെവി തരിപ്പിക്കുന്ന അനര്‍ഥം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.