Jeremiah 19:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ നഗരത്തെ ഞാന്‍ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടുകയും അതിലെ കെടുതികള്‍ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീർക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകലബാധകളുംനിമിത്തം ചൂളകുത്തും.
Malayalam 1992 MBSI
സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാല്‍ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിനു നേരിട്ട സകലബാധകളുംനിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിനരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച് അതിനു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.
Malayalam Bible POC-ML 2013
ഈ നഗരത്തെ ഞാന്‍ ഭീകരവും അവജ്‌ഞാപാത്രവുമാക്കും; സമീപത്തുകൂടെ കടന്നുപോകുന്നവര്‍ അതിന്‍െറ കെടുതികള്‍ കണ്ടു ഭയപ്പെടുകയും വിസ്‌മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.