Jeremiah 2:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിംഹങ്ങള്‍ അവന്‍റെ നേരേ ഗര്‍ജിച്ചു; അവ അത്യുച്ചത്തില്‍ അലറി; അവ അവന്‍റെ ദേശം ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
Malayalam 1992 MBSI
ബാലസിംഹങ്ങള്‍ അവന്റെ നേരെ അലറി നാദം കേള്‍പ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങള്‍ വെന്തു നിവാസികള്‍ ഇല്ലാതെയായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ച് അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്ത് നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാലസിംഹങ്ങള്‍ അവന്‍റെ നേരേ അലറി നാദം കേള്‍പ്പിച്ച് അവന്‍റെ ദേശത്തെ ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ വെന്തു നിവാസികള്‍ ഇല്ലാതെയായിരിക്കുന്നു.
Malayalam Bible POC-ML 2013
സിംഹങ്ങള്‍ അവന്‍െറ നേരേ ഗര്‍ജിച്ചു; അത്യുച്ചത്തില്‍ അലറി. അവന്‍െറ നാട്‌ അവ മരുഭൂമിയാക്കി; അവന്‍െറ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിംഹക്കുട്ടികൾ അലറി, അവർ അവനെതിരേ ശബ്ദമുയർത്തി. അവർ അവന്റെ ദേശത്തെ ശൂന്യമാക്കി, അവന്റെ പട്ടണങ്ങൾ നിവാസികളില്ലാതവണ്ണം ചുട്ടെരിച്ചിരിക്കുന്നു.