Jeremiah 2:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം നിന്‍റെ കഴുത്തില്‍വച്ച നുകം വളരെ മുമ്പുതന്നെ നീ തകര്‍ത്തു; നിന്‍റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാന്‍ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്‍റെ മുകളിലും, ഓരോ പച്ചമരത്തിന്‍റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
Malayalam 1992 MBSI
പണ്ടു തന്നേ നീ നുകം തകര്‍ത്തു നിന്റെ കയറു പൊട്ടിച്ചുഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേല്‍ ഒക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പണ്ടു തന്നെ നീ നുകം തകർത്ത് നിന്റെ കയറു പൊട്ടിച്ചു: ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ എല്ലാം നീ വേശ്യയായി കിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പണ്ടു തന്നെ നീ നുകം തകര്‍ത്തു നിന്‍റെ കയറ് പൊട്ടിച്ചു: ഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
Malayalam Bible POC-ML 2013
വളരെ മുന്‍പേ നീ നിന്‍െറ നുകം ഒടിച്ചു; നിന്‍െറ കെട്ടുകള്‍ പൊട്ടിച്ചു; ഞാന്‍ അടിമവേല ചെയ്യുകയില്ല എന്നു നീ പറഞ്ഞു. എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും, സകല പച്ചമരങ്ങളുടെ ചുവട്ടിലും നീ വേശ്യയെപ്പോലെ വഴങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പണ്ടേതന്നെ നീ നിന്റെ നുകം തകർത്ത് നിന്റെ ബന്ധനങ്ങൾ പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അങ്ങയെ സേവിക്കുകയില്ല!’ എന്നു നീ പറഞ്ഞു. അപ്പോൾത്തന്നെ എല്ലാ ഉയർന്ന മലയിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും നീ ഒരു വേശ്യയായി കിടന്നു.