Jeremiah 2:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാമാസക്തി പൂണ്ടു, മരുഭൂമിയില്‍ കാറ്റിന്‍റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവള്‍; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുമ്പില്‍ ഉണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടുകഴുത തന്നേ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും;
Malayalam 1992 MBSI
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ; അതിന്റെ മദപ്പാടില്‍ അതിനെ തടുക്കാകുന്നവന്‍ ആര്‍? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തില്‍ അതിനെ കണ്ടെത്തും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ടു കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? ആരും അവളെ അന്വേഷിച്ചു തളരുകയില്ല; ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ മരുഭൂമി ശീലിച്ച് അതിമോഹം പൂണ്ടു കിഴയ്ക്കുന്ന കാട്ടുകഴുത തന്നെ; അതിന്‍റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവന്‍ ആര്‍? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും.
Malayalam Bible POC-ML 2013
മരുഭൂമിയില്‍ പരിചയി ച്ചകാട്ടു കഴുത, മദംപൂണ്ടു മത്തുപിടിച്ച് അവള്‍ ഓടുകയായിരുന്നു. അവളുടെ വിഷയാസക്‌തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക് അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുന്‍പിലുണ്ടാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരുഭൂമിയിൽ പരിചയിച്ച ഒരു കാട്ടുകഴുത, കാറ്റിന്റെ മണംപിടിച്ച് അലയുന്നു. അവളുടെ മദപ്പാടിൽനിന്ന് ആർക്ക് അവളെ തടയാൻ കഴിയും? ഒരു ആൺകഴുതയും അതിനെ അന്വേഷിച്ചു തളരുകയില്ല. ഇണചേരേണ്ട സമയത്ത് അവർ അവളെ കണ്ടെത്തും.