Jeremiah 2:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്ക് അതിന്‍റെ ഫലങ്ങളും നന്മകളും ആസ്വദിക്കാന്‍ ഞാന്‍ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എന്‍റെ ദേശത്തെ മലിനമാക്കുകയും എന്‍റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.
Malayalam 1992 MBSI
ഞാന്‍ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നു; എന്നാല്‍ അവിടെ എത്തിയ ശേഷം നിങ്ങള്‍ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങളെ ഫലവത്തായൊരു ദേശത്ത് അതിന്‍റെ ഫലവും ഗുണവും അനുഭവിപ്പാന്‍ കൂട്ടിക്കൊണ്ടു വന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങള്‍ എന്‍റെ ദേശത്തെ അശുദ്ധമാക്കി എന്‍റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളെ സമൃദ്‌ധി നിറഞ്ഞഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്‌. എന്നാല്‍, അവിടെയെത്തിയശേഷം എന്‍െറ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്‍െറ അവകാശം മ്‌ളേച്‌ഛമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളെ ഫലഭൂയിഷ്ഠമായ ഒരു ദേശത്തേക്ക് അവിടത്തെ ഫലവും നന്മയും അനുഭവിക്കാൻ കൊണ്ടുവന്നു. എന്നാൽ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കുകയും എന്റെ ഓഹരി അറപ്പുള്ളതാക്കുകയും ചെയ്തു.