Jeremiah 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സര്‍വേശ്വരന്‍ എവിടെ’ എന്നു പുരോഹിതന്മാര് ചോദിച്ചില്ല; വേദപണ്ഡിതര്‍ എന്നെ അറിഞ്ഞില്ല; ഭരണാധികാരികള്‍ എന്നോട് അതിക്രമം കാട്ടി; പ്രവാചകര്‍ ബാല്‍ദേവന്‍റെ നാമത്തില്‍ പ്രവചിച്ചു; അവര്‍ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
Malayalam 1992 MBSI
യഹോവ എവിടെ എന്നു പുരോഹിതന്മാര്‍ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല; ഇടയന്മാര്‍ എന്നോടു അതിക്രമം ചെയ്തുപ്രവാചകന്മാര്‍ ബാല്‍മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നുനടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘യഹോവ എവിടെ’ എന്ന് പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ച്, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എവിടെ എന്നു പുരോഹിതന്മാര്‍ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല. ഇടയന്മാര്‍ എന്നോട് അതിക്രമം ചെയ്തു; പ്രവാചകന്മാര്‍ ബാൽ മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നു നടന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് എവിടെ എന്നു പുരോഹിതന്മാര് ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്‍മാര്‍ ബാലിന്‍െറ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ഥമായവയെ പിഞ്ചെല്ലുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘യഹോവ എവിടെ?’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല. ന്യായപ്രമാണം കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല; ഇസ്രായേല്യനേതാക്കന്മാർ എനിക്കെതിരേ മത്സരിച്ചു. മിഥ്യാമൂർത്തികളെ പിൻതുടർന്നുകൊണ്ട് പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.