Jeremiah 20:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനു പാട്ടു പാടുവിന്‍; സര്‍വേശ്വരനെ സ്തുതിക്കുവിന്‍; ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവന്‍ അവിടുന്നു രക്ഷിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
Malayalam 1992 MBSI
താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരെ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയ്ക്കു പാട്ടുപാടുവിന്‍! യഹോവയെ സ്തുതിപ്പിന്‍! അവന്‍ ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്നു വിടുവിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്‌തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ ദരിദ്രരുടെ ജീവനെ അവിടുന്ന്‌ രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയ്ക്കു പാടുക! യഹോവയ്ക്കു സ്തോത്രംചെയ്യുക! കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.