Jeremiah 20:16 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[16,17] സര്‍വേശ്വരന്‍ നിര്‍ദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങള്‍പോലെ അവന്‍ ആയിത്തീരട്ടെ; പ്രഭാതത്തില്‍ നിലവിളിയും മധ്യാഹ്നത്തില്‍ പോര്‍വിളിയും അവന്‍ കേള്‍ക്കട്ടെ. കാരണം, ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ അവന്‍ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ അമ്മ എന്റെ ശവക്കുഴിയും അവരുടെ ഗര്‍ഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ അമ്മ എന്റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് അവൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്
Malayalam Bible POC-ML 2013
കര്‍ത്താവ് നിര്‍ദയം നശിപ്പി ച്ചപട്ടണംപോലെയാകട്ടെ അവന്‍. രാവിലെ നിലവിളിയും ഉച്ചയ്‌ക്കു പോര്‍വിളിയും അവനു കേള്‍ക്കാനിടവരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ. രാവിലെ അയാൾ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.