Jeremiah 20:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടുത്തദിവസം പശ്ഹൂര്‍ യിരെമ്യായെ ആമത്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടു യിരെമ്യാ പറഞ്ഞു: “സര്‍വേശ്വരന്‍ ഇനിയും നിന്നെ വിളിക്കുന്നതു പശ്ഹൂര്‍ എന്നല്ല സര്‍വത്രഭീതി എന്നായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നതു.
Malayalam 1992 MBSI
യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ സിദെക്കീയാവോടു ഇപ്രകാരം പറയേണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോടു പറഞ്ഞത്: “യഹോവ നിനക്ക് പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേര് വിളിച്ചിരിക്കുന്നത്”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോള്‍ യിരെമ്യാവ് അവനോടു പറഞ്ഞത്: യഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വത്രഭീതി) എന്നത്രേ പേര് വിളിച്ചിരിക്കുന്നത്.
Malayalam Bible POC-ML 2013
പിറ്റേദിവസം പാഷൂര്‍ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോള്‍ ജറെമിയാ അവനോടു പറഞ്ഞു: കര്‍ത്താവ് നിന്നെ വിളിക്കുന്നത് പാഷൂര്‍ എന്നല്ല, സര്‍വത്ര ഭീതി എന്നാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ് എന്നാകുന്നു.