Jeremiah 21:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ബാബിലോണിലെ രാജാവായ നെബുഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സര്‍വേശ്വരന്‍റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകലഅത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
Malayalam 1992 MBSI
ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളില്‍കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ട് നീ ഞങ്ങൾക്കു വേണ്ടി യഹോവയോട് അപേക്ഷിക്കണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്, യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്ന് പറയിച്ചപ്പോൾ യിരെമ്യാവിന് യഹോവയിൽനിന്നുണ്ടായ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽ രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിനു യഹോവ തന്‍റെ സകല അദ്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
Malayalam Bible POC-ML 2013
ഞങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോട്‌ ആരായുക. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ഞങ്ങളോടുയുദ്‌ധംചെയ്യുന്നു. കര്‍ത്താവ്‌ ഞങ്ങള്‍ക്കുവേണ്ടി അദ്‌ഭുതം പ്രവര്‍ത്തിച്ച്‌ അവനെ പിന്‍തിരിപ്പിച്ചേക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബാബേൽരാജാവായ നെബൂഖദ്നേസർ നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”