Jeremiah 22:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിനക്കു ജീവഹാനി വരുത്താന്‍ നോക്കുന്നവരുടെ കൈയില്‍, നീ ഭയപ്പെടുന്ന നെബുഖദ്നേസരിന്‍റെയും അവന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്നെ നിനക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.
Malayalam 1992 MBSI
ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഞാൻ നിന്നെ ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.
Malayalam Bible POC-ML 2013
നിന്‍െറ ജീവ നെ തേടുന്നവരുടെ കൈയില്‍ നീ ഭയപ്പെടുന്ന ബാബിലോണ്‍രാജാവായ നബുക്കദ് നേസറിന്‍െറയും കല്‍ദായരുടെയും കൈയില്‍, നിന്നെ ഞാന്‍, ഏല്‍പ്പിച്ചുകൊടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ കൈയിലും ഏൽപ്പിച്ചുകളയും.