Jeremiah 22:30 — Compare Translations
6 translations compared side by side
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭംവരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തന്നും ശുഭംവരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
അതുകൊണ്ടു ഒരുത്തനോടു ഒരുത്തന്‍ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; അവന്റെ സന്തതിയിൽ യാതൊരുത്തനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന്, യെഹൂദയിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവന്‍ എന്നും എഴുതുവിന്‍; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദായിൽ വാഴുവാന്‍ അവന്‍റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: സന്തതിയില്ലാത്തവനെന്നും ജീവിതത്തില്‍ പരാജയപ്പെട്ടവനെന്നും ഇവനെ എഴുതിത്തള്ളുക. ദാവീദിന്‍െറ സിംഹാസനത്തില്‍ ഇരിക്കുന്നതിനും യൂദായില്‍ ഭരണം നടത്തുന്നതിനും അവന്‍െറ സന്തതികളിലാര്‍ക്കും ഭാഗ്യമുണ്ടാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യനെ മക്കളില്ലാത്ത ഒരുവനെന്നും ജീവിതകാലത്തൊരിക്കലും ശുഭം വരാത്തവനെന്നും എഴുതുവിൻ, കാരണം അവന്റെ സന്തതിയിൽ ഒരുവനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുകയോ യെഹൂദ്യയിൽ വാഴാൻ തക്കവണ്ണം ഐശ്വര്യം പ്രാപിക്കുകയോ ഇല്ല.”