Jeremiah 22:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാന്‍ ഒരുക്കും. അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കള്‍ വെട്ടി തീയിലിടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
Malayalam 1992 MBSI
ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ ഒരുക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്‍റെ നേരേ സംഭരിക്കും; അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
Malayalam Bible POC-ML 2013
നിനക്കെതിരേ ഞാന്‍ ആയുധധാരികളായ സംഹാരകരെ ഒരുക്കിയിരിക്കുന്നു. നിന്‍െറ അതിവിശിഷ്‌ട ദേവദാരുക്കള്‍ അവര്‍ വെട്ടിവീഴ്‌ത്തി തീയിലെറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച, വിനാശകന്മാരെ അയയ്ക്കും. അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.