Jeremiah 23:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചില്‍പ്പുറങ്ങള്‍ കരിയുന്നു; അവരുടെ മാര്‍ഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
Malayalam 1992 MBSI
ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്നു അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയില്‍ വാളും ക്ഷാമവും മഹാമാരിയും അയക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ മാർഗ്ഗം ദോഷമുള്ളതും അവരുടെ ശക്തി ന്യായരഹിതവും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശം വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചൽപ്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതുമാകുന്നു.
Malayalam Bible POC-ML 2013
നാടു മുഴുവന്‍ വ്യഭിചാരികളെക്കൊണ്ടു നിറയുന്നു. ശാപം നിമിത്തം നാടു വില പിക്കുന്നു. മരുഭൂമിയിലെ മേച്ചില്‍സ്‌ഥലങ്ങള്‍ കരിയുന്നു. അവരുടെ മാര്‍ഗം ചീത്തയും അവരുടെ ശക്‌തി അനീതി നിറഞ്ഞതുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശം വ്യഭിചാരികളാൽ നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം വരണ്ടുണങ്ങുന്നു, മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങിപ്പോകുന്നു. പ്രവാചകർ ദുഷ്ടതനിറഞ്ഞ മാർഗം അവലംബിക്കുന്നു അവരുടെ ബലം അന്യായത്തിന് ഉപയോഗിക്കുന്നു.