Jeremiah 23:12 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവരുടെ വഴികള്‍ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവര്‍ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തുമെന്നു” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു അവരുടെ വഴി അവർക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽ തെറ്റി വീഴും; ഞാൻ അവർക്കു അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് അവരുടെ വഴി അവര്‍ക്ക് ഇരുട്ടത്തു വഴുവഴുപ്പായിരിക്കും; അവര്‍ അതിൽ കാൽതെറ്റി വീഴും; ഞാന്‍ അവര്‍ക്ക് അനര്‍ഥം, അവരുടെ സന്ദര്‍ശനകാലം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
അതുകൊണ്ട് അവരുടെ വഴികള്‍ അന്‌ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്‌ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്‌ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട് അവരുടെ വഴി അവർക്കു വഴുവഴുപ്പുള്ള പാതപോലെ ആകും; അവർ ഇരുട്ടിലേക്കു നാടുകടത്തപ്പെടുകയും അവിടെ അവർ വീണുപോകുകയും ചെയ്യും. ഞാൻ അവരുടെമേൽ നാശംവരുത്തും; അവരെ ശിക്ഷിക്കുന്ന വർഷത്തിൽത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.