Jeremiah 23:17 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ വചനം നിരസിക്കുന്നവരോടു “നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും എന്നവന്‍ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തില്‍ നടക്കുന്നവരോട് നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ നിരസിക്കുന്നവരോട് അവര്‍: നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ വാക്കിനെ പുച്‌ഛിച്ചു തള്ളുന്നവരോടു നിങ്ങള്‍ക്ക്‌ എല്ലാം നന്‍മയായിരിക്കും എന്ന്‌ അവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗ തങ്ങളെ മര്‍ക്കടമുഷ്‌ടിയോടെ പിന്‍തുടരുന്നവരോട്‌ നിങ്ങള്‍ക്കുയാതൊരു തിന്‍മയും വരുകയില്ല എന്നും അവര്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ നിന്ദിക്കുന്നവരോട്, അവർ, ‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു. സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ, ‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു.