Jeremiah 23:22 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ആലോചനാസഭയില്‍ അവര്‍ നിന്നിരുന്നെങ്കില്‍ എന്‍റെ വാക്കുകള്‍ എന്‍റെ ജനത്തോടു പറഞ്ഞ് അവരെ ദുര്‍മാര്‍ഗത്തില്‍നിന്നും തിന്മയില്‍നിന്നും പിന്തിരിക്കുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ ജനത്തെ എന്റെ വചനങ്ങൾ അറിയിച്ച്, അവരെ അവരുടെ ദുഷ്ടവഴിയിൽനിന്നും, അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും പിൻതിരിപ്പിക്കുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്‍റെ വചനങ്ങളെ എന്‍റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
Malayalam Bible POC-ML 2013
എന്‍െറ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്‍െറ ജനത്തോട്‌ അവര്‍ എന്‍െറ വാക്കുകള്‍ പ്രഘോഷിച്ച്‌, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്‌പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവർ എന്റെ ആലോചനാസഭയിൽ നിന്നിരുന്നെങ്കിൽ, അവർ എന്റെ ജനത്തിന് എന്റെ വചനങ്ങൾ അറിയിക്കുകയും അവരുടെ ദുഷ്ടവഴികളിൽനിന്നും ദുഷ്ടതനിറഞ്ഞ പ്രവർത്തനങ്ങളിൽനിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു.