Jeremiah 23:27 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്‍റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ നിമിത്തം എന്‍റെ ജനം എന്‍റെ നാമം മറന്നുകളയാന്‍ അവര്‍ ഇടയാക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാൽ നിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയുവാൻ ഇടയാകണമെന്ന് അവർ വിചാരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ പിതാക്കന്മാര്‍ ബാൽനിമിത്തം എന്‍റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ട് എന്‍റെ ജനം എന്‍റെ നാമം മറന്നുകളയേണ്ടതിന് ഇടവരുത്തുവാന്‍ വിചാരിക്കുന്നു.
Malayalam Bible POC-ML 2013
തങ്ങളുടെ പിതാക്കന്‍മാര്‍ ബാലിനെപ്രതി എന്‍െറ നാമം വിസ്‌മരിച്ചതുപോലെ എന്‍െറ ജനത്തിന്‍െറ ഇടയില്‍ എന്‍െറ നാമം വിസ്‌മൃതമാക്കാമെന്നുവിചാരിച്ച്‌ അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്‌പരം കൈമാറുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാൽദേവനെ ആരാധിക്കുന്നതുനിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, അവർ പരസ്പരം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ ഇടവരണമെന്നതാണ് അവരുടെ ലക്ഷ്യം.