Jeremiah 23:35 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്തുത്തരം നല്‌കി? അവിടുന്ന് എന്തരുളിച്ചെയ്യുന്നു എന്നാണ് നിങ്ങളില്‍ ഓരോരുത്തനും സ്വന്തസഹോദരനോടും അയല്‍ക്കാരനോടും ചോദിക്കേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘യഹോവ എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു’ എന്നിങ്ങനെയാകുന്നു ഒരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും അവനവന്റെ സഹോദരനോടും ചോദിക്കേണ്ടത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും താന്താന്‍റെ സഹോദരനോടും ചോദിക്കേണ്ടത്.
Malayalam Bible POC-ML 2013
നിങ്ങള്‍ ഓരോരുത്തരും തന്‍െറ അയല്‍ക്കാരനോടും സഹോദരനോടും പറയേണ്ടത്‌ ഇങ്ങനെയാണ്‌; കര്‍ത്താവ്‌ നല്‍കുന്ന ഉത്തരമെന്ത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും തങ്ങളുടെ അയൽക്കാരോടോ തന്റെ സഹോദരങ്ങളോടോ, ‘യഹോവ എന്ത് ഉത്തരമരുളുന്നു?’ എന്നും ‘യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നും അത്രേ ചോദിക്കേണ്ടത്.