Jeremiah 23:36 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ഭാരം എന്ന് ഇനി മേലാല്‍ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ വാക്കുകള്‍ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സര്‍വശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്‍റെ വാക്കുകളാണല്ലോ നിങ്ങള്‍ വികലമാക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘യഹോവയുടെ ഭാരം’ എന്ന് ഇനി പറയരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ഭാരം എന്ന് ഇനി മിണ്ടരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങള്‍ മറിച്ചുകളഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്‌തതെന്ത്? കര്‍ത്താവിന്‍െറ ഭാരം എന്നു നിങ്ങള്‍ ഇനി ഒരിക്കലും പറയരുത്. ഓരോരുത്തനും അവനവന്‍െറ വാക്കുതന്നെ ഭാരമായിത്തീരും. എന്തെന്നാല്‍ നമ്മുടെ ദൈവവും സൈന്യങ്ങളുടെ കര്‍ത്താവുമായ ജീവിക്കുന്ന ദൈവത്തിന്‍െറ വചനം നിങ്ങള്‍ വളച്ചൊടിക്കുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ‘യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ ഇനിയും പറയാനേ പാടില്ല. കാരണം ഓരോരുത്തരുടെയും വാക്കുകൾ അവരുടെ അരുളപ്പാടായി മാറുന്നു. അങ്ങനെ സൈന്യങ്ങളുടെ യഹോവയും നമ്മുടെ ദൈവവുമായ ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.