Jeremiah 23:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു; എന്‍റെ അസ്ഥികള്‍ എല്ലാം വിറയ്‍ക്കുന്നു; സര്‍വേശ്വരന്‍ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങള്‍ നിമിത്തവും ഞാന്‍ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾനിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ അവരെ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ത്ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: “എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം ഇളകുന്നു; യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനെപ്പോലെയും, വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്‍റെ അസ്ഥികളൊക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്‍റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരി പിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
Malayalam Bible POC-ML 2013
പ്രവാചകന്‍മാരെക്കുറിച്ച്: എന്‍െറ ഹൃദയം തകരുന്നു; അസ്‌ഥികള്‍ ഇളകുന്നു. വീഞ്ഞു കുടിച്ചു മത്തുപിടിച്ചവനെപ്പോലെയാണു ഞാന്‍. ഇതു കര്‍ത്താവിനെപ്രതിയും അവിടുത്തെ വിശുദ്‌ധ വചനത്തെപ്രതിയുമത്ര.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ തകർന്നിരിക്കുന്നു; എന്റെ അസ്ഥികളെല്ലാം ഇളകുന്നു. യഹോവ നിമിത്തവും അവിടത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ കുടിച്ചു മത്തനായവനെപ്പോലെയും വീഞ്ഞിന്റെ ലഹരി ബാധിച്ചവനെപ്പോലെയും ആയിരിക്കുന്നു.