Jeremiah 24:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ഒരു ഭീതിദവിഷയമാകും; ഞാന്‍ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവര്‍ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.
Malayalam 1992 MBSI
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും, ഞാൻ അവരെ നീക്കിക്കളയുവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകല സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.
Malayalam Bible POC-ML 2013
ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ബീഭത്‌സവസ്‌തുവായിരിക്കും; ഞാന്‍ അവരെ ചിതറി ച്ചഎല്ലായിടത്തും അവര്‍ അവജ്‌ഞയ്‌ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവും ആയിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരെ ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ഭീതിവിഷയവും തിന്മയുടെ പ്രതീകവും ഞാൻ അവരെ നാടുകടത്തുന്ന എല്ലാ സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും ശാപവും പരിഹാസവിഷയവും ആക്കും.